നായർക്ക് പിന്നാക്ക സംവരണം
കേരളം സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപ് 1932 ൽ തിരുവിതാകൂർ സർക്കാർ രാജ്യത്തെ പിന്നാക്ക വിഭാഗം ജനങ്ങളെ കണ്ടെത്തുന്നതിനായി സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തിയിരുന്നു .പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1934 -ൽ നായർ സമുദായത്തിന് സർക്കാർ ഉദ്യോഗത്തിലും നിയമ സഭയിലും സംവരണം അനുവദിച്ചു .1956 വരേയും സംവരണം തുടർന്നു .1957 ൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് നായർക്കുള്ള സംവരണം നിർത്തിവച്ചു .