ജാതി സെൻസസ് ഭരണഘടനാ വിരുദ്ധം
ഇന്ത്യൻ യൂണിയൻ സർക്കാർ നടത്തുന്ന ജാതി സെൻസസ് തികച്ചും രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ വിരുദ്ധവുമാണ് .ഇന്ത്യയിൽ ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ തന്നെ ജാതി ഭരണ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യണമെന്നാണ് ,അങ്ങനെയിരിക്കെ സർക്കാർ കൊണ്ടുവന്ന ജാതി സെൻസസ് ജാതി വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് . സാമൂഹ്യ പിന്നാക്ക വിഭാഗത്തിനായുള്ള സംവരണത്തെ ജാതി സംവരണമായി ദുർവ്യാഖ്യാനം നടത്തി സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും തട്ടിയെടുത്ത് ജീവിത സൗകര്യങ്ങളും ജനസംഖ്യയിൽ വൻ വർദ്ധനവും നേടിയ വിഭാഗങ്ങളാണ് ജാതി സംവരണത്തിന് മുറവിളി കൂട്ടുന്നത് .തലയെണ്ണി വോട്ട് നേടാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സംഘടിത ശക്തിയോട് സമരസപ്പെടുകയാണ് .