മോഹനൻ വൈദ്യരുടെ മരണ കാരണം അന്വേഷണം നടത്തണം
പ്രസക്ത നാട്ടുവൈദ്യ ചികിത്സകൻ മോഹനൻ വൈദ്യരുടെ മരണ കാരണത്തെ സംബന്ധിച്ച് ദുരൂഹത തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സംശയാസ്പദമായ മരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടതാണ് .കേരളത്തിൽ ആയിരകണക്കിന് കോടി രൂപയുടെ വിറ്റ് വരവ് നടത്തി ലാഭം കൊയ്യുന്ന ഇംഗ്ലീഷ് മരുന്ന് കമ്പനികൾക്കും വൻകിട ആശുപത്രി ലോബികൾക്കും അദ്ദേഹത്തിന്റെ പ്രവർത്തനം അസ്വസ്ഥ പടർത്തിയിരുന്നതാണ് .അനാവശ്യ മരുന്നുകളുടെ ഉപയോഗവും അദ്ദേഹം എതിർത്തിരുന്നു .ഭക്ഷണത്തിലൂടെ ആരോഗ്യ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ രീതി .നൂറുകണക്കിന് രോഗികൾക്ക് അദ്ദേഹത്തിൻ്റെ ചികിത്സാരീതിയിൽ ആശ്വാസം ലഭിച്ചിരുന്നു .വർധിച്ചുവരുന്ന ജനപിന്തുണയും മെഡിക്കൽ ലോബിക്ക് എതിരായി മാറിയിരുന്നു .തിരുവനന്തപുരത്ത് വച്ച് സംശയാസ്പദമായ നിലയിലായിരുന്നു മരണം .സംഭവിച്ചത് .അക്കാര്യത്തിൽ ഗൗവരമായ പോലീസ് അന്വേഷണമൊന്നും പിന്നീടുണ്ടായിട്ടില്ല