സതീശൻ സർക്കാരും മിണ്ടാട്ടമില്ല …സുപ്രീം കോടതി വിധി ഇനിയെങ്കിലും നടപ്പിലാക്കുമോ
മൂന്ന് തലമുറകൾ കഴിഞ്ഞ നായർ സമുദായ അയിത്തം സതീശൻ സർക്കാരും പിന്തുടരുമെന്ന് സൂചനകൾ .മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഇന്ദിരാ സാഹ്നി vs ഇന്ത്യൻ യൂണിയൻ സർക്കാർ കേസിലെ ഭരണഘടനാ ബഞ്ച് വിധി കേരളത്തിൽ നടപ്പിലാക്കുവാൻ തയ്യാറാകാതിരുന്ന ആന്റണി സർക്കാരിൽ അതി നിർണ്ണായകമായ എതിർപ്പ് പ്രകടിപ്പിച്ച മുസ്ളീം ലീഗ് പാർട്ടിയുടെ പിന്തുണയിൽ നീണ്ട പത്ത് വർഷങ്ങൾക്കുശേഷം അധികാരത്തിൽ കോൺഗ്രസ്സ് ഉൾപ്പെടുന്ന മുന്നണിക്ക് ഇനിയെങ്കിലും സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ തന്റെടമുണ്ടാകുമോയെന്നാണ് നായർ ഉൾപ്പെടുന്ന മുന്നാക്ക ചാപ്പ കുത്തി സാമൂഹ്യ പിന്നാക്ക സംവരണം നിഷേധിച്ചിരിക്കുന്ന വിഭാഗം ജനങ്ങൾ ഉയർത്തുന്നത് .ഈ വിഭാഗത്തിലെ ജാതി സംഘടനകളും ആശങ്കയിലാണ് .